Sorry, you need to enable JavaScript to visit this website.

ലോകകപ്പ് കാണാനെത്തുന്ന ഭിന്ന ശേഷിക്കാർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കും

മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദ് ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിൽ.

ദോഹ- ഖത്തർ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പ് കാണാനെത്തുന്ന ഭിന്നശേഷിക്കാരായ ഫുട്ബോൾ ആരാധകർക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദ് പറഞ്ഞു. ബൗദ്ധിക വൈകല്യമുള്ളവരുടെ സൗകര്യം പരിഗണിച്ച് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സെൻസറി റൂമുകൾ ഒരുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അറബ് ലീഗ് സെക്രട്ടേറിയറ്റ് ജനറലുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയം ഷെറാട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച 'അറബ് ക്ലാസിഫിക്കേഷൻ ഫോർ ഡിസെബിലിറ്റിയുടെ രണ്ടാമത് ശിൽപശാല'യുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി 'ഭിന്നശേഷിക്കാരായ ആരാധകരെ സ്വീകരിക്കാൻ ഞങ്ങൾ പൂർണമായും തയാറാണ്. അന്താരാഷ്ട്ര ടൂർണമെന്റുകളുടെ ചരിത്രത്തിൽ വികലാംഗർക്ക് ഏറ്റവും കൂടുതൽ സൗകര്യമൊരുക്കുന്ന ലോകകപ്പായിരിക്കും ഇതെന്ന് ഉറപ്പാക്കാനുള്ള തയാറെടുപ്പുകൾ നടത്തിയതായി മന്ത്രി പറഞ്ഞു. 
ഓട്ടിസം, ന്യൂറോ ബിഹേവിയറൽ ഡിസോർഡേഴ്സ് എന്നിവയുള്ള കുട്ടികൾക്ക് എല്ലാ നൂതന ഉപകരണങ്ങളും സജ്ജീകരിച്ച് അനുയോജ്യമായ അന്തരീക്ഷത്തിൽ സുരക്ഷിതരായി ഇരുന്ന് മത്സരങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരും ഓട്ടിസവും ബാധിച്ച ആരാധകരെ സേവിക്കുന്നതിനായി ഹമദ് ഇന്റർനാഷനൽ എയർപോർട്ട് 'ഷഫല്ലാഹ് സെന്റർ' എന്ന പേരിൽ പ്രത്യേക ലോബി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. 
അവർക്ക് മികച്ച യാത്രാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോബിയിൽ അത്യാധുനിക സഹായ സാങ്കേതിക വിദ്യയും വിദ്യാഭ്യാസ പുനരധിവാസ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags

Latest News