Sorry, you need to enable JavaScript to visit this website.

നസ്രിയ നിർമാതാവ്, ഫഹദ് നായകൻ

ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം സിനിമാരംഗത്തുനിന്നും വിട്ടുനിൽക്കുന്ന നസ്രിയ ഇപ്പോൾ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്ത നസ്രിയ നിർമ്മാതാവാകുന്നു എന്നതാണ്.
 നസ്രിയ നിർമ്മിക്കുന്ന ആദ്യചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനാകുന്നത്. ഈ ഓണത്തിന് ചിത്രം പ്രദർശനത്തിന് എത്തിക്കത്തക്ക രീതിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. 
 ഫഹദിന്റെ ഓണച്ചിത്രമായി പ്ലാൻ ചെയ്തിരുന്നത് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാൻസ്' ആയിരുന്നു. എന്നാൽ ആ സിനിമ ക്രിസ്മസ് റിലീസായി ഇപ്പോൾ നീട്ടിവച്ചിരിക്കുകയാണ്. അതിനാൽ ഓണച്ചിത്രമായി അമൽ നീരദ് സിനിമ എത്തിക്കാനാണ് പരിപാടി.
 നസ്രിയയ്‌ക്കൊപ്പം അമൽ നീരദും ഈ ചിത്രത്തിന്റെ  നിർമ്മാണ പങ്കാളിയാണ്. ലിറ്റിൽ സ്വയമ്പ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'പറവ' എന്ന സിനിമയുടെ ക്യാമറ ലിറ്റിൽ ആയിരുന്നു. 

Latest News