Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാലേട്ടനെ കണ്ടു, മഞ്ജുവിന് തൃപ്തിയായി 

മഞ്ജു വാര്യർ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് മോഹൻലാൽ. മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാലിന്റെ കടുത്ത ഫാനായ  മീനുക്കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സാജിദ് യാഹിയയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്ജു എത്തുമ്പോൾ ഭർത്താവ് സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനാണ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പാട്ടുകൾക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചു.  ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിൽ ലാലേട്ടന്‌റെ പഴയ ഡയലോഗുകളും ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരിലൊരാണ് മഞ്ജു വാര്യർ. സാക്ഷ്യത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായിക നടിയായി മാറിയത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറെന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ തന്റെ അഭിനയമികവ് കൊണ്ട് മികച്ചതാക്കാറുളള താരമാണ് മഞ്ജു വാര്യർ. 
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർയൂ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയിരുന്നത്. തിരിച്ചുവരവിൽ മഞ്ജു ചെയ്ത ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേനോൻ,സലീകുമാർ,അജുവർഗീസ്,ഹരീഷ് കണാരൻ,സൗബിൻ ഷാഹിർ,കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. 
 

Latest News