Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിന് പ്രചരിപ്പിച്ച ആരോപണങ്ങള്‍ വീണയ്‌ക്കെതിരെ വീണ്ടും പറയുന്നെന്ന് പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരിപ്പിച്ച ആരോപണങ്ങളാണിതെന്നും ഇത്തരം പ്രചരണങ്ങള്‍ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. 

മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി- ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നേ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Latest News