കജോളും സൂര്യയുമടക്കം 397 പ്രമുഖര്‍ അക്കാദമിയിലേക്ക്

മുംബൈ- താരങ്ങളായ കജോള്‍, സൂര്യ, സംവിധായകരായ സുഷ്മിത് ഘോഷ്,  റിന്റു തോമസ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മ്മാതാവുമായ റീമ കഗ്തി എന്നിവര്‍ക്ക് അക്കാദമി ്അംഗത്വം.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ഈ വര്‍ഷം 397 പുതിയ അംഗങ്ങള്‍ക്കാണ് ക്ഷണം നല്‍കിയത്. പ്രൊഫഷനല്‍ യോഗ്യതകള്‍ അടിസ്ഥാനമക്കിയുള്ളതാണ് അംഗത്വം.
്്അഭിനയരംഗത്തെ സവിശേഷ സംഭാവനകള്‍ കണക്കിലെടുത്താണ് വിവിധ കലാകരന്മാര്‍ക്ക് അംഗത്വക്ഷണം നല്‍കുന്നതെന്ന് അക്കാദമി വെബ്സൈറ്റില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.  
അംഗങ്ങളില്‍ പകുതി യു.എസിനു പുറത്തുള്ള 53 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണെന്ന് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു.
മൈ നെയിം ഈസ് ഖാന്‍, കഭി ഖുഷി കഭി ഗം... തുടങ്ങിയ പ്രശസ്ത ഹിന്ദി ചിത്രങ്ങളിലെ താരമാണ് കജോള്‍. ജയ് ഭീം, സൂരറൈ പോട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ പ്രശസ്തനാണ് സൂര്യ.
ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട റൈറ്റിംഗ് വിത്ത് ഫയര്‍ ശില്‍പികളായ റിന്റു തോമസും സുസ്മിത് ഘോഷും  ഡോക്യുമെന്ററി ശാഖയില്‍ ഉള്‍പ്പെടുന്നു.

തലാഷ്, ഗല്ലി ബോയ്, ഗോള്‍ഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ പ്രശസ്തയാണ് റീമ കഗ്തി.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്‌മാന്‍, മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്‌സല്‍ എന്നിവരും നിര്‍മ്മാതാക്കളായ ആദിത്യ ചോപ്ര, ഗുണീത് മോംഗ, ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവര്‍ ഇതിനകം അക്കാദമി അംഗങ്ങളാണ്.

 

Latest News