Sorry, you need to enable JavaScript to visit this website.

ഉദയ്പൂര്‍ ടൈലര്‍ കൊലപാതകം; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ജയ്പൂര്‍- ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ആരോപിച്ച് ധന്‍ മാണ്ടി പോലീസ് സ്‌റ്റേഷനിലെ അസി.സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും നഗരത്തിന്റെ പലഭാഗത്തും സംഘര്‍ഷം തുടരുകയാണ്. കടയിലെത്തിയ രണ്ടുപേരാണ് കനയ്യലാലിനെ കൊലപ്പെടുത്തി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇസ്ലാമിനെ അവഹേളിച്ചതിനുള്ള പ്രതികാരമാണെന്ന് വീഡിയോയില്‍ പറയുന്നു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് കനയ്യ ലാല്‍ വിവാദ പോസ്റ്റര്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് കനയ്യ ലാലിനെതിരെ ജൂണ്‍ 11ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നുവെന്ന് എ.ഡി.ജി.പി ഹവാ സിംഗ് ഗുമാരിയ പറഞ്ഞു. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച കനയ്യ ലാലിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് ജൂണ്‍ 15ന് കനയ്യയേയും ഇരുസമുദയാങ്ങളില്‍ പെട്ട ഏതാനുംപേരുയം  സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി.
കൊലാപതകത്തിനുശേഷമാണ് ഭീഷണി കോളുകള്‍ ഗൗരവത്തിലെടുത്തില്ലെന്ന കുറ്റം ചുമത്തി എ.എസ്.ഐ ഭന്‍വര്‍ ലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വധഭീഷണിയുണ്ടെന്ന കനയ്യ ലാലിന്റെ പരാതി എ.എസ്.ഐ ഗൗരവത്തിലെടുത്ത് നടപടി സ്വീകരിച്ചില്ലെന്ന് ഉദയ്പൂര്‍ ഐ.ജി ഹിംഗ്ലാല്‍ ഡാന്‍ പറഞ്ഞു.

 

Latest News