മൈസൂരു- കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 5 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ തട്ടി ബസ് ഒരു വശത്തേക്ക് പൂര്‍ണമായും മറിഞ്ഞു. 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കെഎല്‍എ 2349 എന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസുരിന് 30 കിമീ അകലെ വെച്ചാണ് അപകടം.
ബംഗളൂരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.