Sorry, you need to enable JavaScript to visit this website.

അമ്മയിലെ രണ്ട് എംഎല്‍എമാര്‍  ഉറങ്ങുകയാണോ? നടി രഞ്ജിനി

ചെന്നൈ-താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. ഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് നടിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റ്. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുന്നതിലൂടെ അമ്മ പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി കുറിച്ചു. കൂടാതെ എംഎല്‍എമാരായ ഗണേഷ് കുമാറിനും മുകേഷിനും എതിരെ രഞ്ജിനി രംഗത്തെത്തി. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്നാണ് രഞ്ജിനി ചോദിക്കുന്നത്.

രഞ്ജിനിയുടെ ഫേ്‌സ്ബുക്ക് പോസ്റ്റ് 

തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ രണ്ട് എംഎല്‍എമാര്‍ അവിടെ ഉറങ്ങുകയാണോ?, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?

Latest News