ന്യൂദല്‍ഹി- രാജ്യത്ത് 11,793 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 96,700 ആണെന്നും മൊത്തം രോഗബാധയുടെ 0.22 ശതമാനമാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 9486 രോഗികള്‍ക്ക് അസുഖം ഭേദമായി. 98.57 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 4,27,97,092 പേരാണ് കോവിഡ് രോഗമുക്തി നേടിയത്.
പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 3.36 ഉം പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 2.49 ശതമാനവുമാണ്. 24 മണിക്കൂറിനിടെ 4,73,717 കോവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്നും ടെസ്റ്റുകള്‍ ഇതുവരെ 86.14 കോടി കവിഞ്ഞുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡിനെതിരായ വാക്സിന് കുത്തിവെപ്പ് 197.31 കേടിയിലെത്തി.