ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 26.9 കിലോഗ്രാം നിരോധിത പുകയില ഉത്പന്നം പിടികൂടി

ദോഹ- ഖത്തറില്‍ നിരോധിച്ച പുകയില ഉത്പന്നം കള്ളക്കടത്ത് നടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കസ്റ്റംസ് പിടികൂടി. സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പരിശോധിച്ച യാത്രക്കാരന്റെ ബാഗില്‍ നിന്നും അകത്ത് ഒളിപ്പിച്ച നിലയില്‍ 26.9 കിലോഗ്രാം നിരോധിത പുകയില ഉത്പന്നം കണ്ടെത്തുകയായിരുന്നു. 

നിരോധിത പുകയില ഉത്പന്നത്തിന്റെ ഫോട്ടോ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടു. ഇത്തരം അനധികൃത ഉത്പന്നങ്ങള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഖത്തറിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ ശരീര ഭാഷയില്‍ പോലും സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടെത്താനുള്ള പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്.
 

Tags

Latest News