ഗോളശാസ്ത്ര പ്രകാരം ഖത്തറില്‍ ഈദുല്‍ അദ്ഹ ജൂലൈ ഒന്‍പതിന്

ദോഹ- ഗോളശാസ്ത്ര പ്രകാരം 1443 ദുല്‍ഹജ്ജ് ഒന്ന് ജൂണ്‍ 30ന് വ്യാഴാഴ്ചയായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഇതുപ്രകാരം ഈദുല്‍ അദ്ഹ ജൂലായ് ഒന്‍പതിന് ശനിയാഴ്ചയാണുണ്ടാവുക. എന്നാല്‍ ദുല്‍ഹജ്ജ് മാസപ്പിറവിയുടെ ഔദ്യോഗിക തീരുമാനം ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിലെ മാസപ്പിറവി ദര്‍ശന കമ്മിറ്റിയാണ് പ്രഖ്യാപിക്കുക. 

1443 ദുല്‍ഹജ്ജ് മാസത്തിലെ ബാലചന്ദ്രന്റെ ഉദയം ജൂണ്‍ 29ന് ബുധനാഴ്ച പുലര്‍ച്ചെ ദോഹ സമയം 5.53നായിരിക്കുമെന്ന് ശൈഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്‌സ് എക്‌സിക്കൂട്ടീവ് ഡയറക്ടര്‍ എന്‍ജിനിയര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു. ബുധനാഴ്ച സൂര്യാസ്തമയം വൈകിട്ട് 6.29നായിരിക്കും ഉണ്ടാവുക. ചന്ദ്രന്‍ വൈകിട്ട് ഏഴു മണി വരെ ആകാശത്തുണ്ടാവുകയും ചെയ്യും.
 

Tags

Latest News