റിയാദ് - സൗദിയില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന് സെക്രട്ടറി ജനറല്‍ നാസിര്‍ ബിന്‍ ദഹീം അറിയിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന കണ്‍സ്യൂമര്‍ ഫ്രന്റ് ഇനീഷ്യേറ്റീവില്‍ വൈകാതെ വിമാന ടിക്കറ്റ് നിരക്കുകളും ഉള്‍പ്പെട്ടേക്കും. ഇതോടെ ഉപയോക്താക്കള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കുകളില്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കും.
ഇക്കാര്യത്തില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ കാഴ്ചപ്പാടുകള്‍ കൈമാറുന്നതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും വിമാന കമ്പനികളുമായും തങ്ങള്‍ ആശയവിനിമയം നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ഈ വര്‍ഷം തന്നെ സന്തോഷകരമായ വിവരങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ പ്രത്യാശയുണ്ടെന്നും നാസിര്‍ ബിന്‍ ദഹീം പറഞ്ഞു.






