ദുൽഖർ സൽമാന്റെ പ്രഥമ  തെലുങ്ക് ചിത്രം മെയ് 9ന് 

ദുൽഖർ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മഹാനടി മെയ് 9ന് തിയേറ്ററുകളിൽ എത്തും. തമിഴ്, തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ ദുൽഖറിന്റെ നായികയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണ്. മുൻകാല നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നത്. സാവിത്രിയുടെ ഭർത്താവും നടനുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ദുൽഖറിന്റെ സിനിമയിലെ ഗെറ്റപ്പുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ തന്നെയാണ് സിനിമയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്ക് പഠിക്കുന്നതിനേക്കാൾ കഷ്ടപ്പെട്ടാണ് തെലുങ്ക് പഠിച്ച് ഡബ് ചെയ്തതെന്ന് താരം പറയുന്നു. തെലുങ്കിലും തമിഴിലുമായി നിർമ്മിക്കുന്ന ചിത്രം 
മെയ് 9 ന് ലോകം മുഴുവനും  റിലീസ് ചെയ്യും. തമിഴ്, തെലുങ്ക് സിനിമാ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മഹാനടി. ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് സിനിമ എന്ന പ്രത്യേകതയുള്ളതിനാൽ സിനിമയ്ക്ക് കേരളത്തിലും സ്വീകാര്യതയേറും. 

Latest News