ഗുജറാത്തിലെ മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ അറസ്റ്റില്‍

അഹമ്മദാബാദ്- ഗുജറാത്തിലെ മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ അറസ്റ്റിലായി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജാഫ്രി സമര്‍പ്പിച്ച ഹരജി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ച് ശ്രീകുമാര്‍ പരസ്യമായി സംസാരിച്ചിരുന്നു. തന്റെ സര്‍വീസ് സ്റ്റോറിയിലും ഇദ്ദേഹം ഇത് എഴുതുകയുണ്ടായി. അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ അഹമ്മദാബാദിലെത്തിച്ച് ചോദ്യം ചെയ്യും.

 

Latest News