എം.പി ഓഫീസ് അക്രമം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗത്തെയും പ്രതി ചേര്‍ത്തു


കല്‍പറ്റ-എം.പി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എസ.്എഫ്.ഐയുടെ 19 പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. അക്രമവുമായി ബന്ധപ്പട്ടു കസ്റ്റഡിയിലെടുത്തവരെ ഇന്നലെ ഉച്ചയോടെയാണ് മുനിസിഫ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അവിഷിത്തിനെയും പ്രതി ചേര്‍ത്തു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എന്ന നിലയില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നയാള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടതു അതീവഗൗവരത്തോടെ കാണേണ്ടതുണ്ടെന്നു  ഷാഫി പറമ്പില്‍ എം.എല്‍.എ കല്‍പറ്റയില്‍ പറഞ്ഞു. മന്ത്രി വീണ ജോര്‍ജിനെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിതടയുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News