പ്രായം തോന്നും; സോനാക്ഷിയോടൊപ്പം അഭിനയിക്കാതെ രണ്‍ബീര്‍ കപൂര്‍

മുംബൈ- നടി സോനാക്ഷി സിന്‍ഹയ്‌ക്കൊപ്പം അഭിനയിക്കാനില്ലെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. താനുമായി താരതമ്യം ചെയ്യുമ്പോള്‍ സൊനാക്ഷിക്ക് പ്രായം കൂടുതല്‍ തോന്നുന്നുവെന്നാണ് രണ്‍ബീര്‍ പറയുന്നു.
താരങ്ങള്‍ തങ്ങള്‍ക്ക് ഓഫര്‍ ചെയ്ത സിനിമകളില്‍ നിന്ന് പുറത്തുപോകുന്നതും കാള്‍ഷീറ്റില്‍ ഒപ്പിടാതിരിക്കുന്നതും ചലച്ചിത്രരംഗത്ത് പുതിയ സംഭവമൊന്നുമല്ല.  ചില നടീനടന്മാര്‍ക്ക് സ്‌ക്രിപ്റ്റ് ഇഷട്‌പ്പെടുകയില്ല. മറ്റു ചിലര്‍ സംഭാഷണങ്ങള്‍ പോരാ എന്നു പറയും. ചിലര്‍ ക്രിയാത്മകമായ അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യും.  സഹനടനെ ഇഷ്ടപ്പെടാത്തതിനാല്‍  പ്രോജക്റ്റ് ചെയ്യാന്‍ വിസമ്മതിച്ച നിരവധി പേരുണ്ട്. അക്കൂട്ടത്തിലാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ പുതിയ വിവാദം.

റൊമാന്റിക് കോമഡിയാണ് രണ്‍ബീറിന് വാഗ്ദാനം ചെയ്തിരുന്നത്. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടെങ്കിലും സോനക്കു പകരം മറ്റ് ചില താരങ്ങളെ നായികയായി അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. സോനയെ നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രണ്‍ബീര്‍  പ്രോജക്റ്റില്‍ നിന്നുതന്നെ  പുറത്തുപോകാന്‍ തീരുമാനിച്ചു. മറ്റൊരു പ്രശസ്ത ബോളിവുഡ് നടനെ പരിഗണിക്കുന്ന നിര്‍മാതാക്കള്‍ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
രണ്‍ബീര്‍ കപൂറിന്റെ ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്യിനിരിക്കുന്നത്.  ഷംഷേര ജൂലൈയിലും  ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ ഒമ്പതിനും തിയേറ്ററുകളില്‍ എത്തും.
സോനാക്ഷി സിന്‍ഹ അജയ് ദേവ്ഗണിനൊപ്പം ഭുജ് സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

 

Latest News