Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ് എഫ് ഐ നരേന്ദ്രമോഡിയുടെ ക്വട്ടേഷന്‍  സംഘം-  കെ സി വേണുഗോപാല്‍

ആലപ്പുഴ- രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തില്‍ പ്രതികരിച്ച് എഐസി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസ് സംരക്ഷണയിലാണ് ആക്രമണം നടന്നത്. മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം തള്ളിയത് ചെറുതായി കാണില്ല. എസ് എഫ് ഐ നരേന്ദ്രമോഡിയുടെ ക്വട്ടേഷന്‍ സംഘമാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്.
സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്‌ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. സമരം പാര്‍ട്ടി അറിയാതെയാണെന്നാണ് സിപിഐഎം വിശദീകരണം. ദേശീയതലത്തില്‍ ബിജെപിക്കതിരെ രാഹുലും ഇടതുപാര്‍ട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോള്‍ എസ്എഫ്‌ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഐഎം വിലയിരുത്തല്‍.
 

Latest News