ഗായിക മഞ്ജരി വിവാഹിതയായി

തിരുവനന്തപുര-ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരം ആക്കുളത്ത് വെച്ച് ലളിതമായി ചടങ്ങുകളോടെയായിരുന്നു വിവാഹം. ബാലകാല സുഹൃത്ത് ജെറിനാണ് വരന്‍. പത്തനംതിട്ട സ്വദേശിയാണ് ജെറിന്‍. വിവാഹശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തുമെന്ന് ഗായിക അറിയിച്ചിരുന്നു.ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായി ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. ചടങ്ങില്‍ നടന്‍ സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു. നടി പ്രിയങ്ക നായരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.  മസ്‌കറ്റിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ് മഞ്ജരിയും ജെറിനും. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആര്‍ മാനേജറായി ജോലി ചെയ്യുകയാണ് ജെറിന്‍. വിവാഹത്തിന് തയാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ മഞ്ജരി ഇന്‍സ്റ്റാ?ഗ്രാമില്‍ പങ്കുവച്ചിരുന്നു.
 

Latest News