ഇന്ന് സീതിഹാജി ദിനം ആയിരുന്നോ; മണിയാശാന്റെ പ്രതികരണം

തിരുവനന്തപുരം- നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന വിമര്‍ശനം നേരിടുന്ന മുസ്ലിം ലീഗ് നേതാവും ഏറനാട് എം.എല്‍.എയുമായ പി.കെ.ബഷീറിനെതിരെ വേറിട്ട പ്രതികരണവുമായി മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി.
ഇന്ന് സീതി ഹാജി ദിനം ആയിരുന്നോ, ഇന്ന് ഫെയ്‌സ് ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ... ഇതായിരുന്നു ഇമോജികള്‍ സഹിതമുള്ള എം.എം. മണിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
കല്‍പറ്റയില്‍ നടന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പി.കെ. ബഷീര്‍ വിവാദ പരാമര്‍ശം നടത്തിയത്. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ എം.എം മണി സംസ്ഥാന കമ്മിറ്റിയില്‍ പോയാല്‍ എന്താകുമെന്നായിരുന്നു പി.കെ. ബഷീറിന്റെ ചോദ്യം.  മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു വിവാദ പരാമര്‍ശം.
'കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്ക കറുപ്പല്ലേ അദ്ദേഹം ചോദിച്ചു.

 

Latest News