Sorry, you need to enable JavaScript to visit this website.

സ്വയം നിയന്ത്രിക്കുന്ന പ്രോട്ടിയസ് റോബോട്ട് പുറത്തിറക്കി ആമസോൺ

ആമസോൺ വികസിപ്പിച്ച നൂതന റോബോട്ടായ പ്രോട്ടിയസ് പുറത്തിറക്കി. സ്വയം പ്രവർത്തിക്കുന്നതും  സുരക്ഷ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ മുന്നിട്ടു നിൽക്കുന്നതുമായ ആദ്യത്തെ പൂർണ സ്വയംഭരണ മൊബൈൽ റോബോട്ടാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ജോലി ചെയ്യുന്നതിനും ജീവനക്കാരെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്നതിനും സ്വയമേവ നിർദേശം നൽകുന്നതാണ് പ്രോട്ടിയസ് റോബോട്ട്. 
ഗോ കാർട്ടുകൾ നീക്കുന്നതിനും ഉയർത്തുന്നതിനും  പാക്കേജുകൾ നീക്കാൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് അല്ലാത്ത വീൽ ട്രാൻസ്‌പോർട്ടുകൾ പോലെയുള്ള സൗകര്യങ്ങൾക്കും പുതിയ റോബോട്ട് ഉപയോഗപ്പെടും. സാങ്കേതിക വിദ്യയും ആളുകളും തമ്മിലുള്ള ലളിതവും സുരക്ഷിതവുമായ ഇടപെടൽ വർധിപ്പിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുകയെന്ന് ആമസോൺ പ്രസ്താവനയിൽ പറഞ്ഞു.
ആമസോൺ ഫുൾഫിൽമെന്റ് സെന്ററുകളിലും സോർട്ട് സെന്ററുകളിലും പുറത്തേക്കുള്ള ഗോകാർട്ട് കൈകാര്യം ചെയ്യുന്ന മേഖലകളിലാണ് പ്രോട്ടിയസിനെ ആദ്യം വിന്യസിക്കുക.
നെറ്റ്‌വർക്കിലുടനീളം ഗോകാർട്ട് കൈകാര്യം ചെയ്യുന്നത് യന്ത്രവൽകരിക്കുകയാണ്  ലക്ഷ്യം. ഇതോടെ ആളുകൾക്ക് ഭാരമുള്ള വസ്തുക്കൾ സ്വമേധയാ നീക്കേണ്ട ആവശ്യമില്ല. 
ആമസോണിന് 5,20,000 ലധികം റോബോട്ടിക് ഡ്രൈവ് യൂനിറ്റുകളുണ്ട്. കൂടാതെ ലോകമെമ്പാടും പത്ത് ലക്ഷത്തിലധികം ജോലികളും ചേർത്തിട്ടുണ്ട്.
50 പൗണ്ട് വരെ ഭാരം ഉയർത്താൻ കഴിവുള്ള റോബോട്ടിക് കൈ ആയ കാർഡിനലും ആമസോൺ കൂട്ടിച്ചേർക്കുന്നുണ്ട്. അടുത്ത വർഷത്തോടെ റോബോട്ടിക് സന്നാഹങ്ങൾ വെയർഹൗസുകളിൽ വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റോബോട്ടിക് ആം  ഉപയോഗിച്ച് ഷിപ്പിംഗ് പ്രക്രിയയിൽ പാക്കേജും സോർട്ടിംഗും എളപ്പുത്തിലും വേഗത്തിലും നടത്താൻ കഴിയും. ആമസോൺ ഷിപ്പിംഗ് പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി നടത്താനും സമയം ലാഭിക്കാനും ഇതു വഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

Latest News