Sorry, you need to enable JavaScript to visit this website.

കെജ്‌രിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് ദല്‍ഹി ലഫ്. ഗവര്‍ണര്‍

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയേയും രണ്ട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാരെയും ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന സസ്‌പെന്‍ഡ് ചെയ്തു. അഴിമതി ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സസ്‌പെന്‍ഷന്‍. കേന്ദ്രത്തെ പ്രതിനിധാനം ചെയ്യുന്ന ലെഫ്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിന് പുതിയ മുഖം തുറക്കുന്നതാണ് ഈ നടപടി. 

ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ് ചന്ദ്ര, വസന്ത് വിഹാര്‍, വിവേക് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാരായ ഹര്‍ഷിത് ജെയ്ന്‍, ദേവേന്ദര്‍ ശര്‍മ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്കും ഉത്തരവുണ്ട്. അടുത്ത കാലത്താണ് സക്‌സേന ലഫ്. ഗവര്‍ണറായി ചുമതലയേറ്റത്. 

ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ തിങ്കളാഴ്ച ഗവര്‍ണര്‍ സസ്‌പെന്റ്് ചെയ്തിരുന്നു. കല്‍കാജി എക്‌സ്റ്റെന്‍ഷനില്‍ ഇ.ഡബ്ല്യു.എസ് ഫ്ളാറ്റുകളുടെ നിര്‍മാണത്തിലെ പിഴവുകളെ തുടര്‍ന്നായിരുന്നു നടപടി.

Tags

Latest News