Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം  ജി സാറ്റ് 24ന്റെ വിക്ഷേപണം വിജയകരം

ചെന്നൈ- ഇന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24ന്റെ വിക്ഷേപണം വിജയകരം. പുലര്‍ച്ചെ 3.20ന് ഫ്രഞ്ച് ഗയനായിലെ യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യമായിരുന്നു ഇത്. നാല് ടണ്‍ ഭാരമുള്ള കു ബാന്‍ഡ് ഉപഗ്രഹം അരിയാന്‍ 5 കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഉപ?ഗ്രഹമാണ് ഇത്. ഉപഗ്രഹത്തില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചു.2019ലാണ് സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍െ്രെപസായി എന്‍എസ്‌ഐഎല്‍ രൂപീകരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് ഇത്. 2020ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങളില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകള്‍ക്കപ്പുറം ഉപഗ്രഹ നിര്‍മ്മാണ കരാറുകള്‍ കൂടി ഏറ്റെടുക്കാന്‍ അനുമതി ലഭിക്കുന്നത്.
 

Latest News