Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നിരവധി മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

കുവൈറ്റ് സിറ്റി- രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ ഡസന്‍ കണക്കിന് മാധ്യമങ്ങള്‍ക്കെതിരെ കുവൈത്ത് സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പിന്‍വലിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതായി വാര്‍ത്താവിതരണ മന്ത്രാലയം പ്രഖ്യാപിച്ചു.
'നിയമലംഘനങ്ങളുടെ പേരില്‍ 90 ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളുടെ ലൈസന്‍സ് പിന്‍വലിക്കുകയും 73 മാധ്യമങ്ങളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്‌റ്റേറ്റ് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായാണ് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചത്.
'തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍' ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ ആരോപിച്ചാണ് നടപടി.
പാര്‍ലമെന്റും മന്ത്രിസഭയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് മാസങ്ങള്‍ക്കുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത് കിരീടാവകാശി.

 

Latest News