Sorry, you need to enable JavaScript to visit this website.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളര്‍

ദുബായ്- ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒമാനില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം.
ഒമാനിലെ മസ്‌കത്ത് ആസ്ഥാനമായി ജോലി ചെയ്യുന്ന 62 കാരനായ ജോണ്‍ വര്‍ഗീസ് മെയ് 29 ന് ഓണ്‍ലൈനില്‍ വാങ്ങിയ  ടിക്കറ്റിനാണ് സമ്മാനമടിച്ചത്. മസ്‌കത്തിലെ ഒരു എം.എഫ്.സി.ജി കമ്പനിയില്‍ ജനറല്‍ മാനേജരാണ് ജോണ്‍ വര്‍ഗീസ്.  35 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം ദുബായിക്കും മസ്‌കത്തിനുമിടയില്‍ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. ആറു വര്‍ഷമായി സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ജോണ്‍ വര്‍ഗീസ് കോവിഡ് വ്യാപിക്കുന്നതിനു മുമ്പ് ദുബായ് എയര്‍പോര്‍ട്ടിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനെസ്റ്റ് സര്‍െ്രെപസ് കൗണ്ടറുകളില്‍നിന്നാണ് ടിക്കറ്റ് വാങ്ങിയിരുന്നത്.
സമ്മാനമടിച്ച തുകയില്‍ വലിയൊരു ഭാഗം വിരമിച്ച ശേഷമുള്ള ജീവിതത്തിനു നീക്കിവെക്കുമെന്നും ഒരു ഭാഗം ചാരിറ്റിക്ക്, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പ്രയോജനം ലക്ഷ്യമിട്ടുള്ളവക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നറുക്കെടുപ്പില്‍ വിജയിക്കുന്നത് ആദ്യമായാണെന്നും അതിനാല്‍ ഈ വലിയ ഭാഗ്യത്തിന് ശരിക്കും നന്ദിയുള്ളവനാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീ ഇനി ജീവിതത്തിന്റെ ഭാഗമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1999ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം പത്ത് ലക്ഷം  ഡോളര്‍ നേടിയ 192ാമത്തെ ഇന്ത്യക്കാരനാണ് ജോണ്‍ വര്‍ഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരാണ്.
മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിനു പിന്നാലെ നാല് ആഢംബര വാഹനങ്ങള്‍ക്കായുള്ള സര്‍െ്രെപസ് നറുക്കെടുപ്പും നടത്തി.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യന്‍ പൗരനും 62 കാരനുമായ നവാഫ് സാദ് ബിഎംഡബ്ല്യു (മിനറല്‍ വൈറ്റ് മെറ്റാലിക്) കാര്‍ നേടി.
ജിദ്ദയില്‍ ജനിച്ചു വളര്‍ന്ന സാദ് 2020 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.  
ദുബായ് ആസ്ഥാനമായി ജോലി ചെയ്യുന്ന  ഇന്ത്യന്‍ പൗരനായ തിമ്മയ്യ നഞ്ചപ്പക്കാണ്  മെഴ്‌സിഡസ് ബെന്‍സ് (ഒബ്‌സിഡിയന്‍ ബ്ലാക്ക് മെറ്റാലിക്) ലഭിച്ചത്.
അഞ്ച് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. 15 വര്‍ഷമായി  ദുബായിലെ  അനിമല്‍ റീലോക്കേഷന്‍ കമ്പനിയില്‍ അക്കൗണ്ട് മാനേജറായി ജോലി ചെയ്യുന്നു.
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 36 കാരനായ മറ്റൊരു ഇന്ത്യന്‍ പൗരന്‍ ശൈഖ് ആബിദ് ഹുസൈന്‍ അന്‍സാരി ബിഎംഡബ്ല്യു മോട്ടോര്‍ബൈക്ക് നേടി.
2013 മുതല്‍ ഷാര്‍ജയിലുള്ള ഇദ്ദേഹം നിര്‍മ്മാണ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.ആദ്യമായാണ് ടിക്കറ്റ് വാങ്ങിയത്.  
ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍  ജമീലിനാണ്   ബി.എം.ഡബ്ല്യു നൈറ്റ് ബ്ലാക്ക് മോട്ടോര്‍ബൈക്ക് സമ്മാനം. 10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ജമീല്‍  രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു,
ദുബായിലെ  ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഡിസ്ട്രിബ്യൂഷന്‍ മാനേജരായി ജോലിചെയ്യുന്നു.

 

Latest News