യു.എ.ഇയില്‍ ജൂലൈ ഒമ്പതിന് ബലി പെരുന്നാളാകാൻ സാധ്യത

അബുദാബി- യു.എ.ഇയില്‍ ദുല്‍ഹജ് മാസം ജൂണ്‍ 30ന് ആരംഭിക്കുമെന്ന് ജ്യോതിശ്ശാസ്ത്ര കണക്ക്. ഈദുല്‍ അദ്ഹ ആഘോഷിക്കുന്ന ദുല്‍ഹജ് പത്ത് ജൂലൈ ഒമ്പതിനായിരിക്കുമെന്നും എമിറേറ്റ്‌സ് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി അറിയിച്ചു.

ജൂലൈ എട്ടിന് വെള്ളിയാഴ്ച ആയിരിക്കും അറഫ ദിനമെന്നും സൊസൈറ്റി തലവന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. അറഫാ ദിനമടക്കം നാലുദിവസമാണ് യു.എ.ഇയില്‍ അവധി ലഭിക്കുക. ജ്യോതിശ്ശാസ്ത്ര കണക്കു പ്രകാരം ഇത് ജൂലൈ എട്ട് വെള്ളി മുതല്‍ ജൂലൈ 11 തിങ്കള്‍ വരെ ആയിരിക്കും.

 

Latest News