Sorry, you need to enable JavaScript to visit this website.

ലമ്പോര്‍ഗിനി ഉറുസ് സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്

 കുറ്റിപ്പുറം- വാഹനങ്ങളോടുള്ള പൃഥ്വിരാജിന്റെ കമ്പം  വളരെ പ്രസിദ്ധമാണ്. 2018ലായിരുന്നു താരം സൂപ്പര്‍ കാറുകളുടെ രാജാവായ ലംബോര്‍ഗിനി ഹുറകാന്‍ സ്വന്തമാക്കിയത്. 3 കോടിയായിരുന്നു ഹുറകാന്റെ അന്നത്തെ എക്‌സ് ഷോറൂം വില. ഇപ്പോള്‍ ലംബോര്‍ഗിനിയുടെ തന്നെ ഉറുസ് സ്വന്തമായി ഇരിക്കുകയാണ് താരം.എസ്യൂവി ശ്രേണിയില്‍ പെടുന്ന ഈ വാഹനം പ്രീമിയം യൂസ്ഡ് കാര്‍ ഡീലേഴ്‌സായ റോയല്‍ ഡ്രൈവില്‍ നിന്നാണ് സ്വന്തമാക്കിയത്. തന്റെ ലംബോര്‍ഗിനി ഹുറകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് സെക്കന്റ് ഹാന്‍ഡ് ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ 2000 കിലോമീറ്ററാണ് ഹുറകാന്‍ ഓടിയിരിക്കുന്നത്. 2019 കേരള രജിസ്‌ട്രേഷനുള്ള ഉറുസ് എസ്യൂവിക്ക് ഏകദേശം 4.35 കോടി രൂപയായിരുന്നു അന്നത്തെ എക്‌സ്‌ഷോറൂം വില. 5000 കിലോമീറ്ററാണ് വാഹനം ഓടിയിട്ടുള്ളത്. ഉറുസിന് ഒപ്പം നില്‍ക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 

Latest News