ഇസ്രായില്‍ പ്രധാനമന്ത്രിയായി ലാപിഡ്, പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നു

ജറൂസലം- മൂന്നു വര്‍ഷത്തിനിടെ അഞ്ചാമത്തെ പാര്‍ലമെന്റിന് ഇസ്രായിലില്‍ വഴിയൊരുങ്ങുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നിര്‍ദേശത്തില്‍ ഇസ്രായില്‍ എം.പിമാര്‍ അടുത്താഴച വോട്ടുചെയ്യും.
പ്രധാനമന്ത്രി നതാലി ബെന്നറ്റിന്റെ ഭരണസഖ്യം തകര്‍ച്ചയുടെ വക്കിലാണ്. ബെന്നറ്റ് രാജിവെച്ച് പകരം വിദേശമന്ത്രി യൈര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. 12 വര്‍ഷം നീണ്ട ബെന്‍ജമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിച്ച് 12 മാസം മുമ്പാണ് പ്രതിപക്ഷം അധികാരമേറിയത്.
സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായ ലാപിഡ് പുതിയ തെരഞ്ഞെടുപ്പ് വരെ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. അടുത്താഴ്ചയാണ് പാര്‍ലമെന്റ് പിരിച്ചുവിടുക. തുടര്‍ന്ന് ലാപിഡ് അധികാരമേല്‍ക്കും.  

 

Latest News