മുന്‍ ഭര്‍ത്താവിന്റെ ഭാര്യയെ അപമാനിച്ചെന്ന കേസില്‍ 36 കാരിയെ വെറുതെവിട്ടു

ദുബായ്- മുന്‍ ഭര്‍ത്താവിന്റെ ഭാര്യയെ അപമാനിക്കുകയും സ്വകാര്യത ലംഘിക്കും വിധം പെരുമാറുകയും ചെയ്ത കേസില്‍ 36 കാരിയെ അജ്മാന്‍ കോടതി കുറ്റവിമുക്തയാക്കി.
ഗള്‍ഫ് രാജ്യക്കാരിയായ സ്ത്രീയാണ് ഇവര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. അവഹേളനപരമായ സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതായും ഒരു രാജ്യാന്തര നമ്പരില്‍നിന്നാണ് ഇത് ലഭിക്കുന്നതെന്നുമായിരുന്നു പരാതി. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും വഴിയായിരുന്നു സന്ദേശങ്ങള്‍. തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറഞ്ഞു.
എന്നാല്‍ പരാതിക്ക് ആധാരമായി കൃത്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നും ആരോപിക്കപ്പെടുന്ന നമ്പര്‍ പ്രതിയുമായി ബന്ധമുള്ളതാണെന്ന് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

 

Latest News