താരം ജയിലിൽ പോയതിൽ സന്തോഷിക്കുന്നവരുമുണ്ട്. ബോളിവുഡ് താരവും മോഡലുമായ സോഫിയ ഹായാതാണ് സന്തോഷം പ്രകടിപ്പിച്ചത്. സൽമാൻ ജയിലിൽ പോയതിന് തനിയ്ക്ക് അതിയായ സന്തോഷമുണ്ടെന്നും സോഫിയ ഇൻസ്റ്റഗ്രാമിൽ
വ്യക്തമാക്കി. ഭൂമിയിൽ ജീവജാലങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്, കർമ്മഫലം എപ്പോഴായാലും അനുഭവിക്കേണ്ടി വരുമെന്നും താരം പറഞ്ഞു. ഇന്ത്യയിൽ വളരെയധികം കൂട്ടികൾ സൽമാനെ മാതൃകയാക്കി ജീവിക്കുന്നുണ്ട്. അവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. സൽമാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ നീതി പീഠത്തിനോട് അതീയായ ബഹുമാനമുണ്ടെന്നും സോഫിയ പറഞ്ഞു. സെലിബ്രിറ്റി ഇമേജു കൊണ്ട് മൃഗങ്ങളെ കൊല്ലുന്നത് ന്യായികരിക്കാൻ കഴിയുമോ. മദ്യപിച്ച് വാഹനം ഓടിക്കുകയും ഒരാളുടെ ജീവനെടുത്തും ന്യായികരിക്കാൻ സാധിക്കുമോ? ഈ വിധിയിലൂടെ നിയമ വ്യവസ്ഥയ്ക്ക് അതീതമായി ആരുമില്ലെന്ന് ഇന്ത്യ ലോകത്തിനു മുന്നിൽ തെളിയിച്ചു.
ജാമ്യം കൊടുത്ത വിധിയിൽ തനിയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും സോഫിയ പറഞ്ഞു. നീതിയേക്കാൾ മുകളിലാണ് അഴിമതിയെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു. മൃഗങ്ങളെ വേട്ടയാടുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും തെറ്റല്ലായെന്ന് ഇത് വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.