മധുവിധു ലഹരിയില്‍ തായ്‌ലാന്‍ഡില്‍ നയന്‍സും വിഘ്‌നേഷും

തായ്‌ലന്‍ഡില്‍ മധുവിധു ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. വിഘ്‌നേഷാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ജൂണ്‍ 9 നായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിവാഹം. മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, രാധിക ശരത്കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവാഹശേഷം സിനിമയില്‍നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. ഇടക്ക് ഇരുവരും കേരളത്തിലെത്തി നയന്‍സിന്റെ മാതാപിതാക്കളെ കണ്ടു. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലി ചിത്രം ജവാന്‍ തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍.

 

Latest News