Sorry, you need to enable JavaScript to visit this website.

ആസ്റ്ററുമായി കൈകോർത്ത് നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും

ബ്രെയിൻ ട്യൂമർ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റർ മെഡ്‌സിറ്റി സംരംഭമായ ഹെഡ് സ്റ്റാർട്ടുമായി കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളായ നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും സഹകരിക്കുന്നു. കഴിഞ്ഞ ദിവസം ആസ്റ്റർ മെഡ് സിറ്റിയിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളും സാമ്പത്തിക സഹായം കൈമാറി.
ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമായ ഹെഡ്സ്റ്റാർട്ട് തുടങ്ങി, ചുരുങ്ങിയ കാലയളവിനുള്ളിൽ അർഹരായ നിരവധി കുട്ടികൾക്കാണ് സഹായം ലഭ്യമാക്കിയത്. കുട്ടികളുടെ ചികിത്സ, അവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടർചികിത്സ, കൗൺസലിംഗ്  തുടങ്ങിയ കാര്യങ്ങളാണ് ഹെഡ്സ്റ്റാർട്ട് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.  രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുമായി സഹകരിച്ചുള്ള ഗവേഷണം, ബ്രെയിൻ ട്യൂമറിനെ കുറിച്ചും രോഗാവസ്ഥ എങ്ങനെ നേരത്തേ തിരിച്ചറിയാം തുടങ്ങിയതിനെ കുറിച്ചുള്ള ബോധവത്കരണവും ഹെഡ് സ്റ്റാർട്ടിന്റെ മറ്റു പ്രധാന ലക്ഷ്യങ്ങളാണ്.
കോർപറേറ്റ് സിഎസ്ആർ ഫണ്ട്, രാജ്യാന്തര കോൺഫറൻസുകൾ, മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെയാണ് ഹെഡ്സ്റ്റാർട്ടിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതിയിൽ നിരവധി സ്ഥാപനങ്ങൾ ഇതിനോടകം സഹകരിച്ചു കഴിഞ്ഞു. പദ്ധതിയിലേക്ക് ഇനിയും കൂടുതൽ സ്ഥാപനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.
ചികിത്സ സഹായം ആവശ്യമുള്ളവർ സാമ്പത്തിക പിന്നോക്കം വ്യക്തമാക്കുന്ന രേഖകൾ സഹിതം 81378 66888 എന്ന നമ്പറിൽ ബന്ധപ്പെടാം.

Latest News