വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റില്‍

ന്യൂദല്‍ഹി- അവിഹിത ബന്ധം സംശയിച്ച് ദല്‍ഹിയില്‍ ഭാര്യയെ വെട്ടിക്കൊന്നു. ദല്‍ഹിയിലെ നെഹ്‌റു വിഹാറിലാണ് കൂലിപ്പണിക്കാരനായ 50 കാരന്‍ 48 കാരിയായ ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.  കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിയെ ചെയ്തിട്ടുണ്ട്.
വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ദയാല്‍പുരിനു സമീപം നെഹ്‌റുവിഹാറില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള സംശയത്തെത്തുടര്‍ന്ന് പ്രതി പലപ്പോഴും ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്നും  പോലീസ് പറഞ്ഞു.

 

Latest News