ന്യൂദല്‍ഹി- രാജ്യത്ത് തിങ്കളാഴ്ച 12,781 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4,33,09,473 ആയി ഉയര്‍ന്നു. 130 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
18 പുതിയ മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,24,873 ആയി ഉയര്‍ന്നു. ആക്ടീവ് കേസുകള്‍ 76,700 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.62 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം അണുബാധയുടെ 0.18 ശതമാനം ആക്ടീവ് കേസുകളാണ്. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.61 ശതമാനമാണ്.
24 മണിക്കൂറിനിടെ 4,226 കേസുകളുടെ വര്‍ദ്ധനവാണ് ആക്ടീവ് കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗമുക്തി നേടിയവരുടെ എണ്ണം 4,27,07,900 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.21 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതവുരെ 196.18 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കി.
കേരളത്തില്‍ നിന്നുള്ള 11 പേരും ദല്‍ഹിയില്‍ നിന്നുള്ള മൂന്ന് പേരും കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും 18 പുതിയ മരണങ്ങളില്‍ ഉള്‍പ്പെടുന്നു.