ന്യൂദല്‍ഹി-അഗ്നിപഥ് പദ്ധതിയെ കുറിച്ചും അഗ്നിവീരന്മാരെ കുറിച്ചും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് 35 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.
ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ രൂക്ഷമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വെള്ളിയാഴ്ച ജനക്കൂട്ടം ബീഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചിരുന്നു. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് ആക്രമിച്ചതിനു പുറമെ, റെയില്‍വേയുടെ വസ്തുവകകള്‍ക്ക് വ്യാപകമായി കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. അഗ്നിപഥിനെതിരായ പ്രതിഷേധം ബീഹാറിലെ നിരവധി ജില്ലകളില്‍ സാധാരണ ജീവിതം തടസ്സപ്പെടുത്തുകയും ചെയ്തു.
വാട്സ്ആപ്പ് പ്രചാരണത്തിലെ വസ്തുതകള്‍ പരിശോധിക്കാനായി കേന്ദ്രം 8799711259 എന്ന നമ്പറും നല്‍കിയിട്ടുണ്ട്.