ഫാദേഴ്‌സ് ഡേയില്‍ അച്ഛനൊപ്പമുള്ള അപൂര്‍വ്വ ചിത്രവുമായി മാളവിക ജയറാം

മക്കളെ രണ്ടുപേരേയും പുറത്തിരുത്തി 'ആന കളിക്കുന്ന' ജയറാം. ഫാദേഴ്‌സ് ഡേയില്‍ ജയറാമിനൊപ്പമുള്ള ഈ ചിത്രം പങ്കുവെച്ചത്  മകള്‍ മാളവിക ജയറാം. ജയറാമിന്റെ പുറത്ത് മുന്നിലായി മാളവികയും പിന്നിലായി ഒരു വടിയും പിടിച്ച് കാളിദാസും ഇരിക്കുന്നതാണ് ചിത്രം. മാളവിക അല്‍പം പേടിയോടും കാളിദാസ് ചിരിച്ചുമാണ് അച്ഛന്റെ പുറത്തിരിക്കുന്നത്.

അടുത്തിടെ മാളവിക ക്യാമറക്കു മുന്നില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 'മായം സെയ്തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക അഭിനയിച്ചത്. പ്രണവ് ഗിരിധരന്‍ സംഗീത സംവിധാനം ചെയ്ത ഈ പാട്ടില്‍ മാളവികയ്‌ക്കൊപ്പം അഭിനയിച്ചത് അശോക് ശെല്‍വനാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സൂചനകള്‍ മാളവിക അടുത്തിടെ നല്‍കിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ ചില പരസ്യങ്ങളില്‍ മോഡലായും മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അച്ഛന്‍ ജയറാമിനൊപ്പവും ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

 

Latest News