ഗുജറാത്ത് കലാപം പാഠ പുസ്തകത്തില്‍  നിന്നൊഴിവാക്കി 

ന്യൂദല്‍ഹി- 2002ലെ ഗുജറാത്ത് കലാപം, നര്‍മദ ബചാവോ ആന്ദോളന്‍, അടിയന്തിരാവസ്ഥ,ദളിത്കര്‍ഷക പ്രതിഷേധങ്ങള്‍ തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന രാഷ്ട്രീയസാമൂഹിക വിഷയങ്ങള്‍ ഒഴിവാക്കിയും തിരുത്തിയും എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണം.ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ചരിത്രസംഭവങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയത്. ഗുജറാത്ത് കലാപം,അടിയന്തിരാവസ്ഥ എന്നിവ പ്രതിപാദിക്കുന്ന പാഠപുസ്തകങ്ങളിലെ ഏതാനും പേജുകള്‍ 12ആം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ഒഴിവാക്കി.ആറ് മുതല്‍ 12 വരെ ക്ലാസുകളിലാണ് പരിഷ്‌കരണം നടന്നത്. സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ മാറ്റങ്ങളോടുള്ള പുതിയ പാഠപുസ്തകം ഈ അധ്യയന വര്‍ഷം പുറത്തിറക്കില്ല.2014ന് ശേഷം ഇത് മൂന്നാം തവണയാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നത്.
 

Latest News