മെയിന്‍പുരി- ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബിജെപി നേതാവിന് വെടിയേറ്റു. അജ്ഞാതരായ അക്രമികള്‍ വെടിയേറ്റ പട്ടികജാതി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഗൗതം കത്താരിയ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി വൈകിയാണ് രണ്ട് അജ്ഞാതര്‍ ഗൗതം കത്താരിയയെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.
തോളിനു സമീപമാണ് വെടിയേറ്റത്. ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ആഗ്രയിലേക്ക് റഫര്‍ ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.






