കാബുളിലെ ഗുരുദ്വാരയില്‍  സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു 

കാബൂള്‍- കാബൂളിലെ ഗുരുദ്വാരയില്‍ സ്‌ഫോടനം. കര്‍ത്തേപര്‍വാള്‍ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികള്‍ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.30നാണ് തീവ്രവാദികള്‍ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേര്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണ്. 

 
 

Latest News