കാസര്‍കോട്- കോളിയടുക്കത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചതായി പരാതി. ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെതിരെ കോളിയടുക്കം സ്വദേശി മൈമുനയാണ് ബക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
തലയ്ക്കടിക്കാനാണ് ലക്ഷ്യം വച്ചതെങ്കിലും കൈകൊണ്ട് തടുത്തതോടെ കൈയില്‍ അടിക്കുകയായിരുന്നു. തടിച്ച വിറകുകൊണ്ടാണ് തല്ലിയത്. വീണ്ടും മറ്റൊരു കമ്പെടുക്കാന്‍ പോയപ്പോള്‍ താന്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടതെന്ന് മൈമുന പറഞ്ഞു.
അഞ്ചര വര്‍ഷമായി നിരന്തരം മര്‍ദിക്കാറുണ്ട്. മുമ്പും നിരവധി തവണ ഭര്‍ത്താവ് ആക്രമിച്ചിട്ടുണ്ടെന്നും മൈമുന പറഞ്ഞു. ഒരു മാസം മുമ്പ് ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. സ്ത്രീധനതുക കുറവാണെന്നും മാതാവിനോടും സഹോദരനോടും സ്വര്‍ണം വാങ്ങി വരാന്‍ പറഞ്ഞുമാണ് മര്‍ദനം. ഭയം തന്നെ കൊല്ലുമോ എന്നു പോലും ഭയക്കുന്നുണ്ടെന്നും കുട്ടികളെ കരുതിയാണ് മര്‍ദ്ദന വിവരം പുറത്തുപറയാതിരുന്നതെന്നും മൈമൂന പറഞ്ഞു.






