തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഇന്ന് 3253 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേര്‍ക്കായിരുന്നു രോഗം. ഇന്നുണ്ടായ ഏഴുമരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ നാലുപേര്‍ കോട്ടയം സ്വദേശികളും മൂന്നുപേര്‍ എറണാകുളം സ്വദേശികളുമാണ്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 841 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്.