തുറൈഫ്- വീടുകളിലും ഫ്ളാറ്റുകളിലും കയറി സെന്‍സസ് എടുക്കുന്നതിനിടെ ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ ജനലില്‍ തല കുടുങ്ങിയ പത്തുവയസ്സുകാരനു രക്ഷയായി.
ബാലന്റെ തല ജനലില്‍ തല കുടുങ്ങി കിടക്കുന്നത് മറ്റൊരു കുട്ടിയാണ് ഉദ്യോഗസ്ഥനെ അറിയിച്ചത്. രക്ഷിക്കണമെന്ന കുട്ടിയുടെ അഭ്യര്‍ഥനയില്‍ ഉടന്‍ തന്നെ അദ്ദേഹം സ്ഥലത്തു ചെന്ന് നോക്കി. ജനലില്‍ തല കുടുങ്ങി കുട്ടി ചുമരില്‍ തൂങ്ങി നില്‍ക്കുകയാണ്. സമീപത്തൊന്നും ആരുമില്ല. തല പുറത്തെടുക്കാന്‍ കഴിയാതെ പത്തുവയസ്സുകാരന് ഏറെ ഭയന്നു പോയിരുന്നു. ഉദ്യോഗസ്ഥന് ഒരു ഗോവണി സംഘടിപ്പിച്ച് ഉദേകയറി രക്ഷപ്പെടുത്താന്‍ നോക്കി. പക്ഷെ സാധിച്ചില്ല. വെള്ളം നല്കി ആശ്വസിപ്പിച്ചു.
സിവില്‍ ഡിഫന്‍സ് വരാതെ രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥന് ഉടന്‍ തന്നെ അവര്‍ക്ക് ഫോണ്‍ ചെയ്തു വരുത്തി. ജനല്‍ മുറിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ അല്പം വേദന മറ്റു കുഴപ്പമൊന്നുമില്ല. കഴുത്തില്‍ ഉണ്ടായിരുന്നു.