അബുദാബി- യു.എ.ഇയില്‍ 1,435 പുതിയ കോവിഡ് കേസുകളും 1,243 രോഗമുക്തിയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ ആക്ടീവ് കേസുകളുടെ എണ്ണം 17,005 ആണെന്നും ആരോഗ്യ,പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 166.1 ദശലക്ഷത്തിലധികം പി.സി.ആര്‍ ടെസ്റ്റുകളാണ് നടത്തിയത്. 311,742 പരിശോധനകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.
യു.എ.ഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 9,23,001 പേരെയാണ് മൊത്തം രോഗമുക്തി 903,690. മരണസംഖ്യ 2,306 ആയി വര്‍ധിച്ചു. രാജ്യത്ത് ഒരാഴ്ചക്കിടെയാണ് പ്രതിദിന കോവിഡ് കേസുകള്‍ ഇരട്ടിയിലധികമായത്. രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി അധികൃതര്‍ അറിയിച്ചു.
സമൂഹത്തിനും പൊതുജനാരോഗ്യത്തിനും അപകടമുണ്ടാക്കുന്ന വീഴ്ചകളാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അടച്ചിട്ടസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് ഇതില്‍ പ്രധാനമാണ്.മാസ്‌ക് നിയമം ലംഘിച്ചാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് വക്താവ് മുന്നറിയിപ്പ് നല്‍കി. അടച്ചിട്ട സ്ഥലങ്ങളില്‍ താമസക്കാര്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും സ്വയം നിരീക്ഷണത്തില്‍ പോകാത്ത സംഭവങ്ങളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.