ലാഹോര്‍- പാക്കിസ്ഥാനില്‍ ഒറ്റയടിക്ക് പെട്രോളിന് 24 രൂപ കൂടി. ഇതോടെ ഒരു ലിറ്ററിന് 233.89 രൂപയായി. ഇത് എക്കാലത്തേയും ഉയര്‍ന്നവിലയാണ്. പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി മിഫ്താ ഇസ്മായില്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭരണകാലത്ത് പെട്രോളിന് സബ്‌സിഡി നല്‍കിയെന്നും ഇത് പുതിയ സര്‍ക്കാരിന് തലവേദനയായെന്നും മന്ത്രി പറഞ്ഞു. ഡീസലിന് കൂടിയത് 59.16 രൂപയാണ്.






