അസം  വനിതകള്‍ക്ക് നേരെ തിരുവല്ലയില്‍   ലൈംഗിക അതിക്രമം; മൂന്നുപേര്‍ പിടിയില്‍

ചെങ്ങന്നൂര്‍- തിരുവല്ലയില്‍ അസാമീസ് വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മൂന്നുപേര്‍ പിടിയില്‍. വെണ്ണിക്കുളം സ്വദേശികളായ അനില്‍, മുത്തൂര്‍ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല റെയില്‍വേ സ്‌റ്റേഷനു സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ ഭവന ഭേദനം, കയ്യേറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 

Latest News