റിയാദ് - വ്യാജ ഹജ് പെര്‍മിറ്റ് വില്‍പന നടത്തിയ യെമനിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇഖാമ നിയമ ലംഘകനാണ്. രണ്ടായിരം റിയാലിനാണ് യുവാവ് വ്യാജ ഹജ് പെര്‍മിറ്റുകള്‍ വില്‍പന നടത്തിയിരുന്നത്.
ഉപയോക്താവെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് വ്യാജ ഹജ് പെര്‍മിറ്റിന് ഓര്‍ഡര്‍ നല്‍കിയാണ് യെമനിയെ പോലീസ് വലയിലാക്കിയത്. റിയാദ് പോലീസിനു കീഴിലെ കുറ്റാന്വേഷണ വകുപ്പ് റെയ്ഡ് ചെയ്ത് യെമനിയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരുന്നതായി റിയാദ് പോലീസ് അറിയിച്ചു.
شرطة منطقة الرياض تقبض على شخص تورط بتزييف تصاريح الحج لهذا العام 1443هـ. pic.twitter.com/aRchbDNbdr
— الأمن العام (@security_gov) June 14, 2022