മെഡിക്കല്‍ ബില്‍ ഗവര്‍ണറുടെ പരിഗണനയില്‍; സര്‍ക്കാരിന് ആശങ്ക

തിരുവനന്തപുരം- കണ്ണൂല്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ ചട്ടവിരുദ്ധമായി വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കിയത് ക്രമവല്‍ക്കരിക്കാനായി സര്‍ക്കാര്‍ കൊണ്ടു വന്ന ബില്‍ ഗവര്‍ണര്‍ക്കു കൈമാറി. വിദ്യാര്‍ത്ഥി പ്രവേശനത്തെ സുപ്രീം കോടതിയും എതിര്‍ത്തതോടെയാണ് ബില്‍ കൈമാറിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില് ചട്ടപ്രകാരം ഗവര്‍ണര്‍ക്കു വിടണം. ഗവര്‍ണര്‍ക്കിത് അംഗീകരിക്കുകയോ സര്‍ക്കാരിനോട് വിശദീകരണം തേടുകയോ ചെയ്യാം. ഗവര്‍ണര്‍ അംഗീകരിച്ചാലും സുപ്രീം കോടതിയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ബില്ലില്‍ ആരോഗ്യ, നിയമ വകുപ്പു സെക്രട്ടറിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതും സര്‍ക്കാരിന് ക്ഷീണമായേക്കാം. ഏതായാലും ഗവര്‍ണര്‍ പി സദാശിവം സ്വീകരിക്കുന്ന നിലപാടാണു ഇനി നിര്‍ണായകം.

വിദശീകരണം തേടി തിരച്ചയക്കുകയാണെങ്കില്‍ സര്‍ക്കാര്‍ മറുപടി സഹിതം വീണ്ടും ഗവര്‍ണര്‍ക്കു തന്നെ സമര്‍പ്പിക്കും. ഇത്തരം സാഹചര്യത്തില്‍ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ സുപ്രീം കോടതി വിധിക്ക് വിപരീതമായ ബില്‍ അംഗീകരിക്കുന്നത് കോടതിയലക്ഷ്യമാകുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. അങ്ങനെ വന്നാല്‍ ബില്‍ കോടതിക്കു ബില്‍ അസാധുവാക്കാന്‍ കഴിയും. ഈ വിഷയം കോടതിയിലെത്തിയാല്‍ കോടതി വിലക്കുണ്ടായിട്ടും വിദ്യാര്‍ത്ഥി പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്ത മന്ത്രിസഭയും ഉദ്യോഗസ്ഥരും വെട്ടിലാകും.
 

Latest News