ഭര്‍ത്താവിനെ എങ്ങനെ കൊല്ലാമെന്ന് പഠിപ്പിച്ച നോവലിസ്റ്റിന് ജീവപര്യന്തം ജയില്‍

ഫോര്‍ട്‌ലാന്‍ഡ്- ഭര്‍ത്താവിനെ എങ്ങനെ കൊല്ലാമെന്ന തലക്കെട്ടില്‍ ഉപന്യാസമെഴുതിയ അമേരിക്കന്‍ നോവലിസ്റ്റിനെ ജീവപര്യന്തം തടവിന് ജയിലിലടച്ചു. പണത്തിനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് റൊമാന്‍സ് നോവലിസ്റ്റായ നാന്‍സി ക്രാംപ്ടണ്‍ ബ്രോഫിക്ക് ശിക്ഷ.
2011 ലാണ് ഹൗ ടു മര്‍ഡര്‍ യുവര്‍ ഹസ്ബന്‍ഡ് എന്ന പേരില്‍ ഇവരുടെ ഉപന്യാസം പ്രസിദ്ധീകരിച്ചിരുന്നത്. 15 ലക്ഷം ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തട്ടാനാണ് 2018 ല്‍ 26 വർഷം ഒരുമിച്ച് ജീവിച്ച  ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ജൂറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവ് വിധിച്ചത്.
മള്‍ടന്‍മഹ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മൈസ് സ്‌കിമിഡിറ്റാണ് 71 കാരിയായ നാന്‍സിക്ക് ശിക്ഷ പ്രഖ്യാപിച്ചത്.
നാന്‍സി ബ്രോഫി കുറ്റക്കാരിയാണെന്ന് 12 അംഗ ജൂറി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

 

Latest News