നയന്‍സ് വിഗ്‌നേഷിനായി ഓര്‍ഡര്‍ ചെയ്തത്  കല്ലുമ്മക്കായ് നിറച്ചതും  മുഹബത്ത് ടീയും  

തൃപ്പുണിത്തുറ- കൊച്ചിയ്ക്കടുത്ത ഇഷ്ടപ്പെട്ട റെസ്‌റ്റോറന്റിലേക്ക് വിഘ്‌നേഷിനേയും കൂട്ടി നയന്‍സ് എത്തി; താരം ഇവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യാറുള്ള സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?കഴിഞ്ഞ ദിവസം വിവാഹിതരായ നയന്‍താരവിഘ്‌നേഷ് ശിവന്‍ പ്രണയജോഡികള്‍ ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്. നയന്‍താരയുടെ അമ്മയെ കാണാനാണ് ഇരുവരും കേരളത്തിലെത്തിയത്. ഏതാനും ദിവസങ്ങള്‍ കേരളത്തില്‍ തങ്ങിയ ശേഷമാകും ഇരുവരും ഇനി ചെന്നൈയിലേക്ക് തിരിക്കുക.
ഞായറാഴ്ച രാവിലെയാണ് ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്ന് നേരെ നയന്‍താരയുടെ വീട്ടിലേക്ക്. ഞായറാഴ്ച രാത്രി നയന്‍താര തന്റെ ഭര്‍ത്താവിനേയും കൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്‌റ്റോറന്റില്‍ എത്തി. നയന്‍താരയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ലഭ്യമാകുന്ന റസ്‌റ്റോറന്റ് ആണിത്.
രാത്രി 11 മണിക്കാണ് അപ്രതീക്ഷിത അതിഥികളായി ഇരുവരും റസ്‌റ്റോറന്റില്‍ എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ സമയം ചെലവഴിച്ചു. നയന്‍താര കൊച്ചിയില്‍ എത്തുമ്പോള്‍ മന്ന റസ്‌റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയത ഭക്ഷണമാണ് കഴിക്കാറുള്ളത്. ഏറെ ഇഷ്ടപ്പെട്ട പ്രത്യേക വിഭവങ്ങളാണ് നയന്‍സിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
കല്ലുമ്മക്കായ് നിറച്ചത്, ചിക്കന്‍ കൊണ്ടാട്ടം, പൊറോട്ടയും ചിക്കന്‍ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, ചിക്കന്‍ 65, ബീഫ് െ്രെഡ െ്രെഫ. ബീഫ് നാടന്‍ െ്രെഫ, നെയ്മീന്‍ മുളകിട്ടത്, പ്രൊണ്‍സ് & നെയ്മീന്‍ തവ െ്രെഫ, മന്ന സ്‌പെഷ്യല്‍ മുഹബത്ത് ടീ എന്നിവയൊക്കെയാണ് നയന്‍സ് ഇവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യാറുള്ളത്.
 

Latest News