ഫുള്‍ കറുപ്പില്‍ പി.സി ജോര്‍ജ്

കോട്ടയം- കറുപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത് കറുത്ത ഷര്‍ട്ട് ധരിച്ചാണ്.  താന്‍ ഇതു രണ്ടാം തവണയാണ് ഈ ഷര്‍ട്ട് ഇടുന്നതെന്ന് പി.സി പറഞ്ഞു. ശബരിമല യുവതി പ്രവേശന വിവാദ സമയത്ത് നിയമസഭയില്‍ കറുത്ത ഷര്‍ട്ടിട്ട് എത്തി. തനിക്കൊപ്പം ഒ. രാജഗോപാലും ഇതേനിറമുളള ഷര്‍ട്ടാണ് ഇട്ടത്. ഇപ്പോള്‍ കറുപ്പ് മാസ്‌ക് കൂടി ധരിച്ചു.

നിയമസഭയില്‍ ഇട്ടശേഷം വീട്ടില്‍ അലക്കി വച്ചിരിക്കുകയായിരുന്നു ഷര്‍ട്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി എന്‍.ജി.ഒ അസോസിയേഷന്റെ പരിപാടിക്ക് എത്തിയപ്പോള്‍ നിര്‍ബന്ധപൂര്‍വം കറുത്ത മാസ്‌ക് അഴിപ്പിച്ചുവച്ചിരുന്നു. പിന്നീട് ഇത് പോലീസ് കേരളം മുഴുവന്‍ ആവര്‍ത്തിച്ചു. കറുപ്പിനോടുളള വെറുപ്പ്് ഒരു പ്രത്യേക മാനസികാവസ്ഥയാണെന്നും പി.സി പറഞ്ഞു.

 

Latest News