നൂപുര്‍ശര്‍മയോട് ക്ഷമിക്കണമെന്ന ഫത്‌വയുമായി ബി.ജെ.പിയിലെ മുസ്ലിം നേതാവ്

ന്യൂദല്‍ഹി- പ്രവാചക നിന്ദയുടെ പേരില്‍  ബിജെപി പുറക്കാക്കിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെ, ഇസ്‌ലാമിന്റെ അധ്യാപനമനുസരിച്ച്  അവരോട് ക്ഷമിക്കുകയാണ് വേണ്ടതെന്ന് ജംഇയ്യത്ത് ഉലമായേ ഹിന്ദ് നേതാവ് സുഹൈബ് ഖാസ്മി. ബി.ജെ.പയില മുതിര്‍ന്ന മുസ്ലിം നേതാവാണ് സുഹൈബ് ഖാസിമി.
നൂപുര്‍ ശര്‍മയെ പോലുള്ളവരോട് ക്ഷമിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നൂപൂര്‍ ശര്‍മക്കെതിരെ രാജ്യത്തുടനീളം ആരംഭിച്ച പ്രതിഷേധത്തോടും അവവര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടും വിയോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിയമം കൈയിലെടുക്കരുതെന്നും രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളോട് യോജിപ്പില്ലെന്നും സുഹൈബ് ഖാസ്മി പറഞ്ഞു.
നൂപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിജെപിയുടെ തീരുമാനത്തെ ജംഇയ്യത്ത് ഉലമായെഹിന്ദ് സ്വാഗതം ചെയ്തു.
നൂപുര്‍ ശര്‍മയുമായി ബന്ധപ്പെട്ടും പ്രവാചകനെക്കുറിച്ചുള്ള അവരുടെ പരാമര്‍ശങ്ങളുമായും ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അക്രമത്തെയും പിന്തുണക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഒരു ഫത്‌വ പുറപ്പെടുവിക്കാനും സംഘടന തീരുമാനിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അസദുദ്ദീന്‍ ഉവൈസിക്കെതിരേയും ഫത് വ പുറപ്പെടുവിക്കും.

 

Latest News